Breaking News

രുചിയും മണവും നഷ്ടപ്പെടുന്നത് കോവിഡ്- ന്റെ ലക്ഷണമെന്ന് യു.എസ്. ആരോഗ്യ വകുപ്പ്‌


രുചിയും മണവും നഷ്ടപ്പെട്ടു എന്നു തോന്നിയാല്‍ ഉടനെ സമീപത്തുള്ള ഡോക്ടറെ സമീപിച്ചു പരിശോധനയ്ക്ക് വിധേയമാകണമെന്ന് യു.എസ്. ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. കൊറോണ വൈറസ് ശരീരത്തില്‍ പ്രവേശിക്കുമ്ബോള്‍ ഉണ്ടാകുന്ന ലക്ഷണങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഈ ലക്ഷണങ്ങളാണെന്നും രുചിയും മണവും നഷ്ടപ്പെടുന്നവര്‍ ഉടനെ സ്വയം ഐസൊലേഷനില്‍ പ്രവേശിക്കണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.
മാര്‍ച്ച്‌ 22 നാണ് ഇതു സംബന്ധിച്ച്‌ ഔദ്യോഗിക അറിയിപ്പ് നല്‍കിയിരിക്കുന്നത്. അമേരിക്കന്‍ അക്കാദമി ഓഫ് ഓട്ടോലാറിന്‍ജോളജി ഹെഡ്  നെക്ക് സര്‍ജറി വിഭാഗവുമായി സഹകരിച്ചു അമേരിക്കന്‍ ആരോഗ്യ വകുപ്പു നടത്തിയ പഠനത്തിലാണ് രുചിയും മണവും നഷ്ടപ്പെടുന്നത് വൈറസിന്റെ മറ്റൊരു പ്രധാന ലക്ഷണമാണെന്ന് കണ്ടെത്തിയത്.

No comments