Breaking News

മിനിമം ബാലന്‍സ് ആവശ്യമില്ല, ഏത് എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കാം; ആദായ നികുതി റിട്ടേണ്‍ തീയതി നീട്ടി.. പ്രഖ്യാപനങ്ങളുമായി

കൊറോണയുടെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്ക് ആശ്വാസം പകരുന്ന പ്രഖ്യാപനങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍, സഹമന്ത്രി അനുരാഗ് ഠാക്കൂര്‍ എന്നിവരാണ് ഇളവുകളും ചില തീരുമാനങ്ങളും പ്രഖ്യാപിച്ചത്. എന്നാല്‍, കൊറോണ നേരിടാനുള്ള പ്രത്യേക സാമ്ബത്തിക പാക്കേജ് ഇന്നു പ്രഖ്യാപിച്ചിട്ടില്ല. പാക്കേജ് അന്തിമഘട്ടത്തിലാണെന്നും പ്രഖ്യാപനം ഉടനുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. എട്ട് ഘട്ടങ്ങളിലായാണ് സാമ്ബത്തിക പാക്കേജ് നടപ്പിലാക്കുക.
തങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ മിനിമം ബാലന്‍സ് സൂക്ഷിച്ചില്ലെങ്കില്‍ നിശ്ചിത തുക പിഴ ഈടാക്കിയിരുന്നത് ജൂണ്‍ 30 വരെ റദ്ദാക്കി. കൂടാതെ, വീടിന് അടുത്തുള്ള ഏത് എടഎമ്മില്‍ നിന്നും പണം പിന്‍വലിക്കാം.

No comments