Breaking News

കൊറോണ: ആ 12 കോടി വേണ്ട, ലുലുമാളിലെ സ്ഥാപനങ്ങള്‍ക്ക് വാടകയിളവ് നല്‍കി എം.എ യൂസഫലി

 കൊറോണ വ്യാപനത്തെ തുടര്‍ന്ന് സമ്ബദ്‌പ്രതിസന്ധിയിലായ ലുലു മാളിലെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് ഒരു മാസത്തെ വാടകയില്‍ ഇളവ് നല്‍കി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി. ഇടപ്പള്ളി ലുലു മാളിലെ 254 ഷോപ്പുകളില്‍ നിന്ന് ഒരുമാസം ലഭിക്കേണ്ടത് 11 കോടിയോളം രൂപയുടെ വാടകയാണ്.
എം.എ യൂസഫലിയുടെ ജന്മനാടായ നാട്ടിക തൃപ്രയാറിലെ വൈമാളിലെ കച്ചവടക്കാര്‍ക്കും ഒരുമാസത്തെ വാടകയിളവ് നല്‍കിയിട്ടുണ്ട്.ഇവരില്‍ നിന്ന് ഒരു മാസം ലഭിക്കേണ്ട വാടക ഒരു കോടിയോളം രൂപയാണ്. രണ്ടുമാളുകളിലുമായി 12 കോടി രൂപയുടെ വാടകയിളവാണ് ലുലു ഗ്രൂപ്പ് നല്‍കിയത്.

No comments