ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ പാസ് നിര്‍ബന്ധമാക്കുമെന്ന് ഡി.ജി.പി
സംസ്ഥാനം അടച്ചുപൂട്ടിയതോടെ അത്യാവശ്യങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ പാസ് നിര്‍ബന്ധമാക്കുമെന്ന് ഡി.ജി.പി. പച്ചക്കറി, പലചരക്ക്, മെഡിക്കല്‍ സ്റ്റോര്‍, ടെലിേകാം ജീവനക്കാര്‍ തുടങ്ങിയവര്‍ക്ക് കേരളം മുഴുവന്‍ പാസ് നല്‍കും.
മരുന്ന് കൊണ്ടുവരുന്ന വാഹനങ്ങള്‍ക്ക് വിലക്കില്ല. സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ സത്യവാങ്മൂലം നല്‍കണമെന്നും തെറ്റായ വിവരങ്ങള്‍ നല്‍കിയാല്‍ നിയമനടപടി സ്വീകരിക്കുമെന്നും ഡി.ജി.പി ലോക്നാഥ് ബെഹ്റ അറിയിച്ചു.
മാധ്യമപ്രവര്‍ത്തകരെ തടയില്ല. എന്നാല്‍ പ്രസ് കാര്‍ഡ് കരുതണം. ജില്ല മേധാവികളായിരിക്കും പാസ് നല്‍കുക. ടാക്സി, ഓട്ടോ എന്നിവക്ക് അവശ്യ സര്‍വിസ് മാത്രമേ ഉപയോഗിക്കാനു എന്ന നിര്‍ദേശം നല്‍കുമെന്നും ഡി.ജി.പി വ്യക്തമാക്കി.

No comments