വിദേശത്ത് നിന്നും പഞ്ചാബിലേക്ക് എത്തിയത് 90,000 പ്രവാസികള്‍; രോഗബാധിതര്‍ ക്രമാതീതമായി കൂടുമോയെന്ന ആശങ്കയില്‍ സര്‍ക്കാര്‍
കോവിഡ് 19 ലോകത്താകമാനം നാശം വിതക്കുമ്ബോള്‍ വിദേശത്ത് താമസിക്കുന്ന 90,000 ത്തില്‍ പരം ആളുകള്‍ പഞ്ചാബിലേക്ക് തിരിച്ചെത്തിയതോടെ സര്‍ക്കാര്‍ സമ്മര്‍ദ്ധത്തില്‍. രോഗവ്യാപനം തടയാനും ചികിത്സക്കുമായി കൂടുതല്‍ സൌകര്യങ്ങള്‍ ആവശ്യമായ സാഹചര്യത്തില്‍ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവുണ്ടാകാനും സാധ്യതയുണ്ട്. രോഗം പടരാതിരിക്കാന്‍ സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി കേന്ദ്രസഹായവും അമരേന്ദര്‍സിങ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നുണ്ട്.
രാജ്യത്ത് കൂടുതല്‍ പ്രവാസികളുള്ളത് പഞ്ചാബിലാണ്. അതില്‍ 90,000 ആളുകള്‍ മാത്രമാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. പലര്‍ക്കും കോവിഡ് 19 ലക്ഷണങ്ങള്‍ കാണിക്കുന്നുമുണ്ട്.

No comments