പശ്ചിമ ബംഗാളില്‍ മാര്‍ച്ച് 31വരെ ലോക്ക് ഡൗണ്‍
വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പശ്ചിമ ബംഗാളില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി മമത ബാനര്‍ജിയാണ് പ്രഖ്യാപനം നടത്തിയത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചുമണി മുതല്‍ മാര്‍ച്ച് 31 വരെയാണ് ലോക്ക് ഡൗണ്‍.
പശ്ചിമ ബെംഗാളില്‍ ചൊവ്വാഴ്ച രണ്ടുപേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ ഒരാള്‍ യു.കെയില്‍നിന്നും ഒരാള്‍ ഈജിപ്തില്‍നിന്നും അടുത്തിടെ മടങ്ങിയെത്തിയതാണ്. ഇവര്‍ ഇപ്പോള്‍ ബേലീഘാട പകര്‍ച്ചവ്യാധി ആസ്പത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലാണുള്ളത്. ആദ്യ പരിശോധനാഫലം പോസിറ്റീവായ പശ്ചാത്തലത്തില്‍ ഇവരുടെ സ്രവങ്ങള്‍ വീണ്ടും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
രണ്ടുപേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ കൊറോണ ബാധിതരുടെ എണ്ണം എട്ടായി.

No comments