Breaking News

കൊറോണയെ തടയാന്‍ ചാണക കേക്കും ഗോമൂത്രവും; ചായസല്‍ക്കാരത്തിന്റെ മാതൃകയില്‍ ഗോമൂത്ര പാര്‍ട്ടി നടത്താന്‍ ഹിന്ദുമഹാ സഭ

രാജ്യത്ത് കൊറോണ വൈറസ് 18 പേരില്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗത്തെ നേരിടാന്‍ ആരോഗ്യ രംഗം സജീവമായി ഉണര്‍ന്നുപ്രവര്‍ത്തിക്കാന്‍ സുസജ്ജമായിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ തലസ്ഥാനത്ത് ഗോമൂത്ര പാര്‍ട്ടികള്‍ നടത്താന്‍ ഒരുങ്ങുകയാണ് ഹിന്ദുമഹാസഭ. ഗോമൂത്രവും ചാണകകേക്കും (ചാണക വറളി) ഉപയോഗിച്ചാല്‍ കൊറോണയെ തടയാന്‍ കഴിയുമെന്നാണ് ഹിന്ദുമഹാ സഭ പ്രസിഡന്റ് ചക്രപാണി മഹാരാജിന്റെ പക്ഷം.
'ചായസല്‍ക്കാരത്തിന്റെ മാതൃകയില്‍ ഗോമൂത്ര പാര്‍ട്ടികള്‍ നടത്താനാണ് പദ്ധതി. പ്രത്യേക ഗോമൂത്ര കൗണ്ടറുകള്‍ തുറക്കും. ചാണക വറളി, ചാണക അഗര്‍ബത്തി തുടങ്ങിയവ ഉപയോഗിക്കുന്നവയിലൂടെ വൈറസ് ഇല്ലാതാകും. പശുവുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങളിലൂടെ എങ്ങനെ കൊറോണയെ തടയാമെന്ന് ജനങ്ങളെ അറിയിക്കുകയാണ് ലക്ഷ്യം.'

No comments