'ദാഹിക്കുമ്ബോഴാണ് വെള്ളം കൊടുക്കേണ്ടത്, അല്ലാതെ മരിച്ചിട്ടല്ല എന്ന വാചകമാണ് എനിക്ക് പിണറായിയോട് പറയാനുള്ളത്'
പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് രൂക്ഷവിമര്‍ശവുമായി കേന്ദ്രമന്ത്രി വി.മുരളീധരന്‍ രംഗത്ത്. പ്രളയദുരിതാശ്വാസകാലത്ത് പ്രഖ്യാപിച്ചിരുന്ന അടിയന്തരസഹായമായ പതിനായിരം രൂപ ലഭിക്കാത്തതില്‍ മനംനൊന്ത് വയനാട് സ്വദേശിയായ സനല്‍ ആത്മഹത്യ ചെയ്‌താണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിക്കെതിരായുള്ള കേന്ദ്രമന്ത്രിയുടെ വിമര്‍ശം. ഇത് കേരളമാണ് എന്ന് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രിയുടെ ഉള്ളു പൊള്ളയായ വാഗ്ദാനക്കൂമ്ബാരത്തിന്റെ യാഥാര്‍ത്ഥ്യം ജനം തിരിച്ചറിയുകയാണെന്ന് ഫേസ്ബുക്കില്‍ മുരളീധരന്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണരൂപം-
'മഹാപ്രളയത്തില്‍ വീട് നഷ്ടപ്പെട്ട യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയെന്ന വാര്‍ത്ത വയനാട് മേപ്പാടി തൃക്കൈപ്പറ്റയില്‍ നിന്ന് ഇന്ന് കേട്ടു.

No comments