ഡല്‍ഹിയില്‍ കലാപം നടത്താനായി പുറത്തുനിന്ന് 2000 ആളുകളെ എത്തിച്ചു; ന്യൂനപക്ഷ കമ്മീഷന്‍
ഡല്‍ഹി കലാപത്തില്‍ ഗുരുതര ആരോപണങ്ങളുമായി ന്യൂനപക്ഷ കമ്മീഷന്‍. വടക്കുകിഴക്കന്‍ ഡെല്‍ഹിയില്‍ കലാപം നടത്താനായി പുറത്തുനിന്ന് 2000 ആളുകളെ എത്തിച്ചതായി ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ സഫറുല്‍ ഇസ്‌ലാം ഖാന്‍ പറഞ്ഞു. വീടുകളും വ്യാപാര സ്ഥാപനങ്ങളും ആക്രമിക്കുന്നതിന് മുന്നോടിയായി ഇവരെ സമീപപ്രദേശത്തെ സ്‌കൂളുകളിലും മറ്റുമായാണ് താമസിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഡെല്‍ഹിയിലെ കലാപ ബാധിത മേഖലകള്‍ സന്ദര്‍ശിച്ച ശേഷമായിരുന്ന ചെയര്‍മാന്റെ പ്രതികരണം.
'ഇത് ആസൂത്രിതമായ അക്രമമാണ്, ഇതിനായി ആളുകളെ പുറത്തുനിന്നു എത്തിച്ചു. എവിടെ നിന്നുള്ളവരെയാണ് ഡല്‍ഹിയില്‍ എത്തിച്ചതെന്ന് പൊലിസും രഹസ്യാന്വേഷണ വിഭാഗവും കണ്ടെത്തണം.

No comments