ആരും പരിഭ്രാന്തരാകരുതെന്ന് പ്രധാനമന്ത്രി; ജയ്‌പൂരില്‍ ഇറ്റലിക്കാരന്റെ ഭാര്യയ്‌ക്കും വൈറസ്
ആരും പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നു പ്രധാനമന്ത്രി നരേന്ദ്രമോഡി. തിങ്കളാഴ്‌ച രാജ്യത്ത് മൂന്നുപേര്‍ക്കു കൂടി കോവിഡ് 19 സ്‌ഥിരീകരിച്ച സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ ട്വിറ്റര്‍ സന്ദേശം. കേരളത്തില്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്‌ത മൂന്നുകേസുകള്‍ക്ക് പുറത്ത് ഡല്‍ഹി, തെലങ്കാന, ജയ്‌പൂര്‍ എന്നിവിടങ്ങളില്‍ മൂന്നുപേര്‍ക്കാണ് കഴിഞ്ഞദിവസം കോവിഡ് സ്‌ഥിരീകരിച്ചത്. ജയ്‌പൂരില്‍ രോഗം സ്‌ഥിരീകരിച്ച ഇറ്റാലിയന്‍ വിനോദസഞ്ചാരിയുടെ ഭാര്യയ്‌ക്കും വൈറസ് ബാധ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ദമ്ബതികള്‍ ജയ്‌പൂരിലെ സവായ് മാന്‍ സിങ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതോടെ രാജ്യത്ത് കോവിഡ് ബാധ കണ്ടെത്തിയവര്‍ ഏഴായി.

No comments