പൊതുജനങ്ങളോട് മാന്യമായി പെരുമാറിയില്ലെങ്കില്‍ നടപടി; പൊലീസുകാരോട് ഡി.ജി.പി
പരിശോധനക്കിടെ പൊലീസ് ഉദ്യോഗസ്ഥര്‍ പൊതുജനങ്ങളോട് അപമര്യാദയായി പെരുമാറിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡി.ജി.പി ബെഹ് റ. ഇത്തരം സംഭവങ്ങള്‍ ഒരു സ്ഥലത്തും നടക്കുന്നില്ലെന്ന് ഇന്‍സ്പെക്ടര്‍മാര്‍ അടക്കമുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണമെന്നും ഡി.ജി.പി വ്യക്തമാക്കി.
പാല്‍ വിതരണം, മരുന്ന്, മല്‍സ്യം എന്നിവ കൊണ്ടു പോകുന്ന വാഹനങ്ങള്‍ തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥര്‍ അപമര്യാദയായി പെരുമാറിയെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് ഡി.ജി.പിയുടെ പ്രതികരണം. അപമര്യാദയായി പെരുമാറുന്ന സംഭവങ്ങളില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉത്തരവാദികളാക്കി നടപടിയെടുക്കുമെന്നും ഡി.ജി.പി പറഞ്ഞു.
അടച്ചുപൂട്ടലിന്‍റെ സാഹചര്യത്തില്‍ പൊതുജനങ്ങളോട് വിനയത്തോടും അതോടൊപ്പം ദൃഢമായും പെരുമാറേണ്ടത് ഒാരോ പൊലീസ് ഉദ്യോഗസ്ഥന്‍റെയും ഉത്തരവാദിത്തമാണ്.

No comments