ഡല്‍ഹി കലാപം; ബിജെപി ന്യൂനപക്ഷ സെല്‍ വൈസ് പ്രസിഡന്റിന്റെ വീടും അക്രമികള്‍ തീയിട്ട് നശിപ്പിച്ചു
ഡല്‍ഹി കലാപകാരികള്‍ ബിജെപി ന്യൂനപക്ഷ സെല്‍ വൈസ് പ്രസിഡന്റിന്റെ വീടും തീയിട്ട് നശിപ്പിച്ചു. വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ ബിജെപിയുടെ ന്യൂനപക്ഷ സെല്‍ വൈസ് പ്രസിഡന്‍്റ് അഖ്തര്‍ റാസയുടെ വീടാണ് കലാപകാരികള്‍ തീയിട്ടത്. ഭഗീരഥി വിഹാര്‍ നല്ല റോഡിലുള്ള റോഡ് ചൊവ്വാഴ്ചയാണ് അഗ്നിക്കിരയായത്.
'അവര്‍ മതസംബന്ധിയായ മുദ്രാവാക്യങ്ങള്‍ മുഴക്കുന്നുണ്ടായിരുന്നു. രാത്രി ഏഴ് മണിയോടനുബന്ധിച്ച്, അവര്‍ ഞങ്ങള്‍ക്ക് നേരെ കല്ലുകള്‍ എറിഞ്ഞു. ഞാന്‍ പൊലീസിനെ സഹായത്തിന് വിളിച്ചു. പക്ഷേ, പൊലീസ് ഞങ്ങളോട് സ്ഥലം വിടാന്‍ പറഞ്ഞു. അവര്‍ വീട് കത്തിക്കുന്നതിനും എല്ലാം തകര്‍ക്കുന്നതിനും മുന്‍പ് ഞങ്ങള്‍ വീട് വിട്ടു.'- റാസ പറഞ്ഞതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
'19 മുസ്ലിം വീടുകളാണ് അവിടെ ഉണ്ടായിരുന്നത്. എല്ലാം കണ്ടെത്തി അവര്‍ കത്തിച്ചു. കലാപകാരികള്‍ പുറത്തു നിന്ന് ഉള്ളവരായിരുന്നു. പക്ഷേ, മുസ്ലിം വീടുകള്‍ കണ്ടെത്താന്‍ ചില സ്ഥലവാസികള്‍ അവരെ സഹായിച്ചു. ആറ് ബൈക്കുകള്‍ ഉള്‍പ്പെടെ അവര്‍ കത്തിച്ചു. രണ്ട് അമ്മാവന്മാരുടെ വീടുകള്‍ക്കും അവര്‍ തീയിട്ടു. കലാപത്തിനു ശേഷം ബിജെപിയില്‍ നിന്നും ആരും എന്നെ വിളിച്ചില്ല. ആശ്വാസ വാക്കുകളോ സഹായമോ ഒന്നും ലഭിച്ചില്ല.'- റാസ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ അഞ്ച് വര്‍ഷമായി ബിജെപി ന്യൂനപക്ഷ സെല്‍ വൈസ് പ്രസിഡന്‍്റാണ് റാസ. ബിജെപിയില്‍ തുടരണോ എന്നതിനെപ്പറ്റി തീരുമാനിച്ചിട്ടില്ലെന്നും ചിലപ്പോള്‍ തുടരുമെന്നും അദ്ദേഹം അറിയിച്ചു.

No comments