മുന്‍ ബി.െജ.പി എം.പി രാം പ്രസാദ് ശര്‍മ കോണ്‍ഗ്രസില്‍ ചേര്‍ന്നു
അസമിലെ തേജ്പൂര്‍ മണ്ഡലത്തിലെ ബി.ജെ.പി എം.പിയായിരുന്ന രാം പ്രസാദ് ശര്‍മ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഗുവാഹത്തിയില്‍ നടന്ന ചടങ്ങില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അസം മുഖ്യമന്ത്രിയുമായ തരുണ്‍ ഗൊഗോയിയുടെയും പാര്‍ട്ടി സംസ്ഥാന അധ്യക്ഷനും രാജ്യസഭ എം.പിയുമായ റിപുന്‍ ബോറയുടേയും സാന്നിധ്യത്തിലായിരുന്നു രാം പ്രസാദ് ശര്‍മയുടെ കോണ്‍ഗ്രസ് പ്രവേശനം.
ലോക്സഭയിലേക്കുള്ള സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ വര്‍ഷമാണ് രാം പ്രസാദ് ശര്‍മ ബി.ജെ.പി വിട്ടത്. 2021ല്‍ അസമില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്ന് പാര്‍ട്ടിയില്‍ ചേര്‍ന്നതിനു ശേഷം നടത്തിയ പ്രസ്താവനയില്‍ രാം പ്രസാദ് ശര്‍മ പറഞ്ഞു.

No comments