Breaking News

മധ്യപ്രദേശില്‍ എംഎല്‍എ രാജിവെച്ചു

ഭോപ്പാല്‍: മധ്യപ്രദേശില്‍ മുഖ്യമന്ത്രി കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍​ഗ്രസ് സര്‍ക്കാരിന് തിരിച്ചടി. എംഎല്‍എ ഹര്‍ദീപ് സിങ് രാജിവെച്ചു.സ്പീക്കര്‍ എന്‍.പി പ്രജാപതിക്ക് അദ്ദേഹം രാജികത്ത് അയച്ചു. രണ്ട് തവണ ജനപ്രതിനിധി ആയിട്ടും പാര്‍ട്ടി തന്നെ അവഗണിച്ചുവെന്ന് ഹര്‍ദീപ് സിംഗ് വ്യക്തമാക്കി. അഴിമതിക്കാരായ സര്‍ക്കാരില്‍ മന്ത്രിമാര്‍ ആരും പ്രവര്‍ത്തിക്കുന്നില്ലെന്നും ഹര്‍ദീപ് സിംഗ് രാജിക്കത്തില്‍ കുറ്റപ്പെടുത്തി.
ഹ​ര്‍​ദീ​പ് സിം​ഗി​നെ ക​ഴി​ഞ്ഞ ദി​വ​സം ബി​ജെ​പി നേ​തൃ​ത്വം ക​ര്‍​ണാ​ട​ക​യി​ലെ റി​സോ​ര്‍​ട്ടി​ലേ​ക്ക് മാ​റ്റി​താ​യ​തി കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് ഹ​ര്‍​ദീ​പ് സിം​ഗ് രാ​ജി സ​മ​ര്‍​പ്പി​ച്ച​ത്.
എന്നാല്‍ ഹര്‍ദീപ് സിംഗിന്‍റെ രാജി സെക്രട്ടറിയേറ്റില്‍ ലഭിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.

No comments