ബംഗലൂരു- മംഗലൂരു ദേശീയപാതയില്‍ അപകടം; 13 മരണം
മംഗലൂരു ദേശീയപാതയില്‍ തുമകുരു ജില്ലയിലെ കുനിഗലിനു സമീപം ബ്യലദകരെയിലുണ്ടായ വാഹനാപകടത്തില്‍ 13 പേര്‍ മരിച്ചു. രണ്ട് കുട്ടികളും അഞ്ച് സ്ത്രീകളും മരിച്ചവരില്‍ പെടുന്നു. അഞ്ചു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അമിത വേഗതയില്‍ വന്ന കാറുകള്‍ കൂട്ടിയിടിക്കുകയായിരുന്നു. ഒരുകാര്‍ ഡിവൈഡറില്‍ ഇടിച്ചതോടെ പിന്നാലെ വന്ന കാറും ഇതില്‍ ഇടിച്ചു കയറുകയായിരുന്നുവെന്ന് തുമകുരു എസ്.പി കെ.വംശി കൃഷ്ണ പറഞ്ഞു.
പന്ത്രണ്ടു പേര്‍ സംഭവസ്ഥലത്തും ഒരു കട്ടി ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്. മരിച്ചവരില്‍ 10 പേര്‍ തമിഴ്‌നാട് സ്വദേശികളും മൂന്നു പേര്‍ ബംഗലൂരു സ്വദേശികളുമാണ്. കര്‍ണാടകയിലെ ധര്‍മ്മസ്ഥലയിലേക്ക് തീര്‍ത്ഥാടനത്തിന് പോയവരാണ് രണ്ടു കൂട്ടരും.

No comments