ദീദിയുടെ തട്ടകത്തില്‍ പയറ്റാന്‍ കാവിപ്പട; പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് മോദി
ബിജെപിയുടെ മുന്നിലെ അടുത്ത ലക്ഷ്യം ബംഗാള്‍ തെരഞ്ഞെടുപ്പാണ്. ഡല്‍ഹിയില്‍ ഏറ്റ കനത്ത പ്രഹരം ബംഗാള്‍ തെരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കാതിരിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഏറ്റവും സങ്കീര്‍ണ്ണമായ ബംഗാള്‍ തെരഞ്ഞെടുപ്പിന്റെ പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് മോദി നേരിട്ടായിരിക്കും എന്ന വിവരങ്ങളും ഇപ്പോള്‍ പുറത്ത് വരുന്നുണ്ട്. എന്‍ഡിടിവിയാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
പാര്‍ലമെന്റ് സമ്മേളനത്തിനിടെ പ്രധാനമന്ത്രി ബംഗാളിലെ എംപിമാരുമായി കൂടിക്കാഴ്ച നടത്തുകയും ബംഗാളിലെ സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തിരുന്നു. ബംഗാളിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം മോദി അംഗങ്ങളില്‍ നിന്ന് മനസിലാക്കിയിട്ടുണ്ട്.

No comments