മധ്യപ്രദേശില്‍ മൂന്ന് ബി.ജെ.പി എം.എല്‍.എമാര്‍ കോണ്‍ഗ്രസിലേക്കെന്ന് സൂചന; കമല്‍നാഥുമായി കൂടിക്കാഴ്ച നടത്തി
മധ്യപ്രദേശില്‍ കോണ്‍ഗ്രസ് എം.എല്‍.എമാരെ കടത്തിയ ബി.ജെ.പിക്ക് തിരിച്ചടി. മൂന്ന് ബി.ജെ.പി എം.എല്‍.എമാര്‍ ഇന്നലെ രാത്രി മുഖ്യമന്ത്രി കമല്‍നാഥിനെ കണ്ടു. ഇവര്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന അഭ്യൂഹം ശക്തമാണ്.
ശരദ് കൌള്‍, സഞ്ജയ് പഥക്, നാരായണ ത്രിപാഠി എന്നീ എം.എല്‍.എമാരാണ് കമല്‍നാഥുമായി കൂടിക്കാഴ്ച നടത്തിയത്. അതിനുശേഷം മൈഹാറില്‍ നിന്നുള്ള നാരായണ ത്രിപാഠി നിയമസഭാംഗത്വം രാജിവച്ചെന്ന് റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇക്കാര്യം എം.എല്‍.എ സ്ഥിരീകരിച്ചിട്ടില്ല. അപ്രതീക്ഷിത സംഭവ വികാസങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൌഹാനും കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാനും കൂടിക്കാഴ്ച നടത്തി. കേന്ദ്രമന്ത്രി നരേന്ദ്ര സിങ് തോമാറിന്റെ ഡല്‍ഹിയിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച.

No comments