രാജ്യത്ത് കോവിഡ് വ്യാപിക്കുന്നു; 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 472 കേസുകള്‍
രാജ്യത്ത് 24 മണിക്കൂറിനിടെ 472 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 3,374 ആയി. അതേസമയം,86 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. 3374 രോഗികളില്‍ 1043 പേരും ഡല്‍ഹി നിസാമുദീന്‍ മര്‍ക്കസില്‍ നടന്ന തബ്ലീഗ് ജമാഅത്തിന്റെ പരിപാടിയില്‍ പങ്കെടുത്തവരുമായി ബന്ധപ്പെട്ടാണ്.
അതേസമയം, തബ്ലീഗ് ജമാഅത്ത് പരിപാടിയില്‍ പങ്കെടുത്തവരും ഇവരുമായി സന്പര്‍ക്കം പുലര്‍ത്തിയവരുമായി വിവിധ സംസ്ഥാനങ്ങളില്‍ 22,000 പേര് നിരീക്ഷണത്തില്‍ കഴിയുന്നുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.

No comments