Breaking News

കീര്‍ത്തി സുരേഷ് വിവാഹിതയാകുന്നു, വരന്‍ രാഷ്‌ട്രീയബന്ധമുള്ള പ്രമുഖ വ്യവസായി? - അച്ഛന്റെ ഇഷ്ടത്തിനു താരം സമ്മതും മൂളി!

മലയാളത്തിലൂടെ അരങ്ങേറി തമിഴില്‍ നിറയെ ചിത്രങ്ങള്‍ ചെയ്ത് തെലുങ്കിലെ മഹാനടിയെന്ന ചിത്രത്തിലൂടെ ദേശീയ അവാര്‍ഡ് നേടിയ നടിയാണ് കീര്‍ത്തി സുരേഷ്. സിനിമയില്‍ മിന്നി നില്‍ക്കുന്ന കീര്‍ത്തി സുരേഷ് വിവാഹിതയാകുന്നു എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.
ദേശീയ മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്. അധികം താമസിക്കാതെ തന്നെ താരത്തിന്റെ വിവാഹം ഉണ്ടാകുമെന്നും വരന്‍ പ്രമുഖ വ്യവസായി ആണെന്നുമാണ് റിപ്പോര്‍ട്ട്. അച്ഛന്‍ സുരേഷ് കുമാര്‍ തിരഞ്ഞെടുത്ത വരനെ കീര്‍ത്തി ഇഷ്ടമാവുകയും ചെയ്തുവത്രേ.

ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന സുരേഷ് കുമാര്‍ രാഷ്ട്രീയ ബന്ധമുള്ള വ്യവാസിയെയാണ് മകള്‍ക്ക് വേണ്ടി കണ്ടെത്തിയതെന്നും വാര്‍ത്തയില്‍ പറയുന്നു.

No comments