Breaking News

പത്തനംതിട്ടയ്ക്കും കൊല്ലത്തിനും എറണാകുളത്തിനും 24 ന് ശേഷം ഭാഗിക ഇളവ്; കോട്ടയം, ഇടുക്കി ജില്ലകള്‍ക്ക് പൂര്‍ണ ഇളവ്: സംസ്ഥാനത്തിന്റെ നിര്‍ദേശം ഇങ്ങനെ

 കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മികച്ച പുരോഗതി കൈവരിച്ച പത്തനംതിട്ട, കൊല്ലം, എറണാകുളം എന്നി ജില്ലകള്‍ക്ക് ഏപ്രില്‍ 24 ന് ശേഷം ഭാഗിക ഇളവ് അനുവദിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനത്തെ മൂന്ന് സോണുകളായി തിരിക്കാന്‍ കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിക്കുന്ന നിര്‍ദേശത്തിലാണ് ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുന്നത്. സംസ്ഥാനത്തെ ഏഴ് ജില്ലകളെ ഹോട്ട് സ്‌പോട്ടുകളായി പ്രഖ്യാപിച്ച്‌ കൊണ്ടുളള കേന്ദ്രതീരുമാനത്തില്‍ മന്ത്രിസഭാ യോഗം വിയോജിച്ചു.
ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, വയനാട് എന്നി ജില്ലകള്‍ക്ക് ഭാഗികമായി ജനജീവിതം അനുവദിക്കണം.

No comments