കൊറോണ ; കണ്ണൂര്‍ ജില്ലയിലെ വൈറസ് ബാധിതരുടെ എണ്ണം എണ്‍പതായി
ജില്ലയില്‍ സമ്ബര്‍ക്കത്തിലൂടെയുള്ള കൊറോണ കേസുകള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യുന്ന പശ്ചാത്തലത്തില്‍ കണ്ണൂര്‍ ജില്ല ഭരണ കൂടം അതീവ ജാഗ്രതയില്‍. സമ്ബര്‍ക്കത്തിലൂടെ ഒരാള്‍ക്ക് കൂടി രോഗം ബാധിച്ചതോടെ കണ്ണൂര്‍ ജില്ലയിലെ വൈറസ് ബാധിതരുടെ എണ്ണം എണ്‍പതായി.
വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന മൂര്യാട് സ്വദേശിയായ എഴുപതുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഏപ്രില്‍ 11ന് വൈറസ് ബാധ കണ്ടെത്തിയ മൂര്യാട് സ്വദേശിയായ 87കാരന്റെ ഭാര്യയാണിവര്‍. ഏപ്രില്‍ 12ന് അഞ്ചരക്കണ്ടി കൊറോണ ആശുപത്രിയിലാണ് ഇവര്‍ സ്രവ പരിശോധനയ്ക്ക് വിധേയരായത്. വിദേശത്ത് നിന്നെത്തിയ മകനില്‍ നിന്നാണ് ഇവര്‍ക്ക് രോഗം ബാധിച്ചതെന്നാണ് നിഗമനം.

No comments