Breaking News

ലോക്ക് ഡൗണ്‍: ഓണ്‍ലൈന്‍ വ്യാപാരത്തിന് ഇളവ് നല്‍കി കേന്ദ്രം; തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍

ലോക്ക് ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ നിയന്ത്രണങ്ങളില്‍ അവശ്യ മേഖലകളില്‍ ഇളവ് നല്‍കി കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ഓണ്‍ലൈന്‍ വ്യാപാരം സാധാരണ നിലയിലാക്കുമെന്ന് കേന്ദ്രം അറിയിച്ചു. തിങ്കളാഴ്ചക്ക് ശേഷം ഓണ്‍ലൈന്‍ വ്യാപാരം സാധാരണ നിലയിലാക്കാനാണ് നീക്കം. ഇതോടെ എല്ലാ ഉല്‍പ്പന്നങ്ങളും ഓണ്‍ലൈന്‍ വഴി പഴയപടി വില്‍ക്കാന്‍ അനുവദിക്കും. നിലവില്‍ ആവശ്യ വസ്തുക്കള്‍ മാത്രമാണ് വിറ്റഴിക്കാനാവുന്നത്.

No comments