സംസ്ഥാനത്ത് ശനി, ഞായര്‍ ദിവസങ്ങളില്‍ ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാന്‍ അനുമതി
ലോക്ഡൗണിനു ശേഷവും പൊതുഗതാഗതത്തിനു നിയന്ത്രണം തുടരും. ഗ്രീന്‍ സോണ്‍ മേഖലകളില്‍ മാത്രമേ പൊതുഗതാഗതം അനുവദിക്കൂ. ഗ്രീന്‍ സോണിലും ബസ് സര്‍വീസ് ജില്ലയ്ക്കുള്ളില്‍ മാത്രം അനുവദിക്കും.
യാത്രക്കാര്‍ക്ക് ഇതുമായി ബന്ധപ്പെട്ട് മാര്‍ഗരേഖ പുറപ്പെടുവിക്കും. റെഡ്, ഓറഞ്ച് സോണുകളിലുള്ളവര്‍ മറ്റു ജില്ലകളില്‍ കടന്നാല്‍ ക്വാറന്റീനിലാകും. സംസ്ഥാനത്ത് ശനി, ഞായര്‍ ദിവസങ്ങളില്‍ ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാന്‍ അനുമതി നല്‍കി. ബ്യൂട്ടി പാര്‍ലറുകള്‍ തുറക്കില്ല.
സ്വകാര്യവാഹനങ്ങള്‍ക്കും ഇളവില്ല. 20 നു ശേഷവും സ്വകാര്യവാഹനങ്ങള്‍ക്ക് നിയന്ത്രണം തുടരും. കാറില്‍ ഡ്രൈവറുള്‍പ്പെടെ രണ്ടു പേരും ഇരുചക്രവാഹനത്തില്‍ ഒരാളും മാത്രം അനുവദിക്കും.

No comments