Breaking News

റെക്കോര്‍ഡ് ഇടിവ് നേരിട്ട് ഇന്ത്യന്‍ രൂപ; ഡോളറിനെതിരെ മൂല്യം 76.81

കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ രൂപയ്ക്ക് റെക്കോര്‍ഡ് താഴ്ച. ഇന്ന് വ്യാപാരം ആരംഭിച്ച ശേഷം ഇന്ത്യന്‍ രൂപയുടെ മൂല്യം 36 പൈസ ഇടിഞ്ഞ് യുഎസ് ഡോളറിനെതിരെ എക്കാലത്തെയും താഴ്ന്ന നിരക്കായ 76.81ല്‍ എത്തി. രാജ്യത്ത് കൊറോണ വൈറസ് കേസുകളുടെ കുതിച്ചുചാട്ടവും ആഭ്യന്തര ഓഹരി ദുര്‍ബലമായതുമാണ് രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്ക് കാരണമായത്.ലോക് ഡൗണ്‍ നീട്ടിയത് മൂലം രാജ്യത്ത് അടച്ചിടല്‍ തുടരുന്നതിനെ തുടര്‍ന്ന് വിവിധ ഏജന്‍സികള്‍ റേറ്റിങ് താഴ്ത്തിയതും രൂപയെ ബാധിച്ചു.


76.44 നിലവാരത്തിലാണ് കഴിഞ്ഞദിവസം ക്ലോസ് ചെയ്ത മൂല്യം രാവിലെ 10.20ഓടെ
76.81 നിലവാരത്തിലേയ്ക്ക് താഴുകയായിരുന്നു. എന്നാല്‍ രൂപയുടെ മൂല്യം 76-74 നിലവാരത്തില്‍ പിടിച്ചുനിര്‍ത്താന്‍ ആവശ്യത്തിന് വിദേശ കറന്‍സി ശേഖരം ആര്‍ബിഐയ്ക്കുണ്ടെന്നാണ് വിലയിരുത്തുന്നത്.

No comments