പ്രതിഷേധവുമായി അന്യസംസ്ഥാന തൊഴിലാളികള്‍, അഞ്ചുപേര്‍ അറസ്റ്റില്‍
ലോക്ക് ഡൗണ്‍ നീട്ടിയെന്ന വാര്‍ത്ത വന്നതോടെ, അമ്ബലപ്പുഴ കാക്കാഴം റയില്‍വേ മേല്‍പ്പാലത്തിന് പടിഞ്ഞാറ് ഭാഗത്ത് താമസിച്ചിരുന്ന നൂറോളം അന്യസംസ്ഥാന തൊഴിലാളികള്‍ സ്വന്തം നാട്ടിലേക്ക് മടങ്ങണമെന്ന ആവശ്യവുമായി വിഷുദിനം ഉച്ചയ്ക്ക് ദേശീയപാതയിലിറങ്ങി പ്രതിഷേധിച്ചു. നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് അമ്ബലപ്പുഴ പൊലീസ് എത്തി അഞ്ചു ബീഹാറികളെ അറസ്റ്റ് ചെയ്തതോടെയാണ് രംഗം ശാന്തമായത്. സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തുമെന്ന് പൊലീസ് പറഞ്ഞു.
ഭക്ഷണം ലഭിക്കുന്നില്ലെന്നാണ് ഇവര്‍ പൊലീസിനോടു പറഞ്ഞ പ്രധാന പരാതി. തുടക്കത്തില്‍ പൊലീസിനു നേരെ തട്ടിക്കയറിയ സംഘം പൊലീസ് സ്വരം കടുപ്പിച്ചതോടെ പിന്‍വാങ്ങുകയായിരുന്നു.

No comments