Breaking News

കോവിഡ് 19 : രാജ്യത്ത് മരണം 420, ബുധനാഴ്ച രോഗം സ്ഥിരീകരിച്ചത് 849 പേര്‍ക്ക്്

കോവിഡ് 19 ബാധിച്ച്‌ രാജ്യത്ത് മരിച്ചവരുടെ എണ്ണം 420 ആയി. ഇന്ന് 25 പേരാണ് മരിച്ചത്. മഹാരാഷ്ട്രയില്‍ ഒമ്ബത് പേരും ഗുജറാത്തില്‍ അഞ്ചും ഉത്തര്‍പ്രദേശ്, ആന്ധ്ര പ്രദേശ് സംസ്ഥാനങ്ങളില്‍ മൂന്ന് പേര്‍ വീതവും തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും രണ്ട് വീതവും മേഘാലയയില്‍ ഒരാളുമാണ് മരിച്ചത്. ബുധനാഴ്ച 849 പേര്‍ക്കാണ് രോഗബാധയുണ്ടായത്.
കേരളത്തില്‍ ബുധനാഴ്ച ഒരാള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ 387 പേര്‍ രോഗബാധിതരായപ്പോള്‍ 218 പേര്‍ രോഗമുക്തി നേടി. രണ്ട് പേരാണ് ഇതുവരെ വൈറസ് ബാധിച്ച്‌ മരിച്ചത്.
മഹാരാഷ്ട്രയില്‍ 232 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു.

No comments