Breaking News

ബഹ്റൈനില്‍ കൊവിഡ് ബാധിതരുടെ എണ്ണം ആയിരം കവിഞ്ഞു; കുവൈത്തില്‍ 1400 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

ഗള്‍ഫ് രാജ്യങ്ങളിലെ ഏറ്റവും ചെറിയ രാജ്യമായ ബഹ്റൈനില്‍ കൊവിഡ് ബാധിതരുടെ എണ്ണം ആയിരം കവിഞ്ഞു. രാജ്യത്തെ രോഗബാധിതരുടെ എണ്ണം 1001 ആയതായി ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു.
ഏഴ് പേര്‍ മരിച്ചു. 24 ണിക്കൂറിനിടെ 3000ത്തില്‍ പരം വിദേശികളെ കൊവിഡ് പരിശോധനക്ക് വിധേയരാക്കിയതില്‍ 143 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇവരെ ഐസൊലേഷന്‍ വാര്‍ഡുകളിലേക്ക് മാറ്റിയിട്ടുണ്ട്. കൊവിഡ് 19 മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി 72,647 പേരെ ഇതുവരെ പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്. 663 പേര്‍ രോഗമുക്തി നേടിയതായും വരും ദിവസങ്ങളില്‍ കൂടുതല്‍ മൊബൈല്‍ യൂനിറ്റുകള്‍ വഴി രാജ്യത്തെ മുഴുവന്‍ ലേബര്‍ ക്യാമ്ബുകളിലും പരിശോധന നടത്തുമെന്നും മന്ത്രാലയം അറിയിച്ചു.

No comments