Breaking News

ഒറ്റ ദിവസം യു.എസില്‍ മരണം 2228

റ്റദിവസം ​െകാണ്ട്​ യു.എസില്‍ കോവിഡ്​-19 ഇല്ലാതാക്കിയത്​ 2228 പേരെ. രാജ്യത്ത്​ വൈറസ്​ബാധിതരു​െട എണ്ണം ആറുലക്ഷം കടന്നിരിക്കയാണ്​. മറ്റുള്ള രാജ്യങ്ങളെ അപേക്ഷിച്ച്‌​ മൂന്നിരട്ടി വരും രോഗബാധിതരുടെ എണ്ണം. മരണപ്പെട്ടവരുടെ ആകെ എണ്ണം 28,300 ആയി. അതിനിടെ, രോഗം പടര്‍ന്നുപിടിക്കു​േമ്ബാഴും തകര്‍ന്ന സമ്ബദ്​വ്യവസ്​ഥയെ പുനരുജ്ജീവിപ്പിക്കാന്‍ വൈറസിനെ തടയാന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ എങ്ങനെ അയവുവരുത്താമെന്ന ചിന്തയിലാണ്​ യു.എസ്​ ഉദ്യോഗസ്​ഥര്‍. കോവിഡ്​ പടര്‍ന്നുപിടിച്ചതോടെ ലക്ഷക്കണക്കിന്​ ആളുകളാണ്​ യു.എസില്‍ തൊഴില്‍രഹിതരായത്.
മേയ്​ ഒന്നിനു ബിസിനസ്​ സ്​ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിപ്പിക്കാമെന്ന കണക്കുകൂട്ടലിലാണ്​ യു.എസ്​ പ്രസിഡന്‍റ്​ ഡോണള്‍ഡ്​ ട്രംപ്​.

No comments