കൊവിഡിന്റെ രണ്ടാം ആക്രമണം ചൈനയിലും മറ്റുരാജ്യങ്ങളിലും ഉണ്ടാകും; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ദ്ധന്‍
ലോകത്ത് നാശം വിതയ്ക്കുന്ന കൊവിഡ് വൈറസിന്റെ രണ്ടാംആക്രമണം ചൈനയിലും മറ്റുരാജ്യങ്ങളിലും വീണ്ടും ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. നവംബര്‍ മാസത്തോടെയാകും കൊവിഡ് വൈറസ് ബാധ ചൈനയില്‍ വീണ്ടും ഉണ്ടാവുക എന്നാണ് ചൈനീസ് ആരോഗ്യ വിദഗ്ദ്ധന്‍ ഴാങ് വെനോങ്ക് മുന്നറിയിപ്പ് നല്‍കുന്നത്. ഒക്ടോബറിനുള്ളില്‍ വൈറസ് വ്യാപനം തടയാന്‍ കഴിഞ്ഞില്ലെങ്കില്‍ ശൈത്യകാലത്തോടെ കൊവിഡിന്റെ രണ്ടാംആക്രമണം ചൈനയിലും മറ്റ് രാജ്യങ്ങളിലും ഉണ്ടാകുമെന്നാണ് ഴാങ്ങിന്റെ പ്രവചനമെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കൊവിഡ് വിതച്ച നാശത്തില്‍ നിന്ന് സാവധാനം കരയ്ക്കുകയറുന്ന ചൈന ലോക്ക്ഡൗണ്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നതിനിടെയാണ് പുതിയ പ്രവചനം.

No comments