Breaking News

ക്വാറന്‍റീന്‍ ഉറപ്പാക്കാതെ പ്രവാസികളെ തിരികെ കൊണ്ടു വരാനാവില്ല- വി.മുരളീധരന്‍


പ്രവാസികളെ തിരികെ കൊണ്ടുവരുന്നതില്‍ പ്രതികരണവുമായി വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. ക്വാറന്‍റീന്‍ ഉറപ്പാക്കാതെ പ്രവാസികളെ എത്തിക്കുന്നത്​ പ്രശ്​നങ്ങള്‍ സൃഷ്​ടിക്കുമെന്ന്​ അദ്ദേഹം പറഞ്ഞു. ഇതിനാലാണ്​ ഈ വിഷയത്തില്‍ കേന്ദ്രം എടുത്തുചാടി തീരുമാനമെടുക്കാത്തത്​. ജനങ്ങളുടെ സുരക്ഷയെ ബലികൊടുത്ത്​ തീരുമാനമെടുക്കാനാവില്ല. പ്രവാസികളെ എത്തിക്കാന്‍ കേന്ദ്രം ശ്രമം തുടങ്ങിയെന്ന വാര്‍ത്ത തെറ്റിദ്ധാരണ സൃഷ്​ടിക്കാനാണെന്നും മുരളീധരന്‍​ പറഞ്ഞു.
പ്രവാസികളെ നാട്ടിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം തുടങ്ങിയെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട്​ യാതൊരു അറിയിപ്പും ലഭിച്ചി​ട്ടെല്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്​.

No comments