Breaking News

കുളത്തൂപ്പുഴയില്‍ യുവാവിന്റെ വീട് സന്ദര്‍ശിച്ച വൃദ്ധയ്ക്ക് കൊവിഡ്

തമിഴ്നാട്ടിലെ പുളിയംകുടിയില്‍ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത് കൊവിഡ് ബാധിച്ച കുളത്തൂപ്പുഴയിലെ യുവാവിന്റെ സമീപവാസിയായ വൃദ്ധയ്ക്കും രോഗം സ്ഥിരീകരിച്ചു.
യുവാവിന്റെ വീട്ടിലെത്തുകയും മുറുക്കാന്‍ വാങ്ങി ഉപയോഗിക്കുകയും ചെയ്തതാണ് രോഗം പകരാന്‍ ഇടയാക്കിയതെന്ന് കരുതുന്നു.
യുവാവിന്റെ പ്രാഥമിക സമ്ബര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട 77 വയസുള്ള വൃദ്ധ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ നിരീക്ഷണത്തിലായിരുന്നു. ബുധനാഴ്ച രാത്രിയാണ് പാരിപ്പള്ളി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയത്. ശാരീരിക അവശതകളുണ്ട്.
വൃദ്ധയുടെ ബന്ധു രോഗം ബാധിച്ച യുവാവിന്റെ വീടിന് തൊട്ടടുത്ത് താമസിക്കുന്നുണ്ട്.

No comments