അണുനാശിനി കുത്തിവച്ചുകൂടേ? സൂര്യപ്രകാശം കടത്തിവിട്ടാലെന്താ?, കൊറോണ ചികിത്സയില്‍ വിചിത്രനിര്‍ദേശവുമായി ട്രംപ്; അമ്ബരന്ന് ആരോഗ്യവിദഗ്ധര്‍
കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച വിചിത്ര വാദങ്ങളില്‍ അമ്ബരന്ന് അമേരിക്കയിലെ ആരോഗ്യവിദഗ്ധര്‍. കൊറോണ വൈറസിനെ ചെറുത്തുതോല്‍പ്പിക്കാന്‍ അണുനാശിനി ശരീരത്തില്‍ കടത്തിവിടുന്നതിന്റെ സാധ്യത പരിശോധിക്കാനാണ് ഡൊണള്‍ഡ് ട്രംപ് നിര്‍ദേശിച്ചത്. സൂര്യപ്രകാശം, വീടുകളില്‍ ഉപയോഗിക്കുന്ന അണുനാശിനികള്‍ എന്നിവ ശരീരത്തില്‍ കടത്തിവിടുന്നതിന്റെ സാധ്യതകളെ കുറിച്ച് പഠിക്കാന്‍ വാര്‍ത്താസമ്മേളനത്തിലാണ് ട്രംപ് ആവശ്യപ്പെട്ടത്.
സൂര്യപ്രകാശവും വീടുകളില്‍ ഉപയോഗിക്കുന്ന അണുനാശിനികളും കോവിഡിനെ പ്രതിരോധിക്കാന്‍ ഏറ്റവും നല്ല മാര്‍ഗങ്ങളാണ് എന്ന വിദഗ്ധ അഭിപ്രായം ഉദ്ധരിച്ചാണ് ട്രംപിന്റെ നിര്‍ദേശം.

No comments