'കൊറോണ വൈറസിന്റെ സാന്നിധ്യം കൂടുതലും കണ്ണുകളില്‍'; ചൈനീസ് ഡോക്ടര്‍മാര്‍
കൊറോണ വൈറസിനെക്കുറിച്ച് പുതിയ കണ്ടെത്തലുമായെത്തിയിരിക്കുകയാണ് ചൈനീസ് ഡോക്ടര്‍മാര്‍. മനുഷ്യരുടെ കണ്ണുകളില്‍ കൊറോണ വൈറസിന് കൂടുതല്‍ കാലം നിലനില്‍ക്കാനാകുമെന്ന് ചൈനീസ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. അതേസമയം രോഗബാധയേറ്റ ഒരു ചൈനീസ് സത്രീയുടെ കണ്ണുകളില്‍നിന്നും വൈറസ് സ്ഥിരീകരിക്കാനായെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
65കാരിയായ ഈ ചൈനീസുകാരിക്ക് ജനുവരി 27നാണ് വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ പ്രകടമാകുന്നത്. പെട്ടെന്ന് ചുമയും കടുത്ത പനിയും കണ്ണിന് അണുബാധയും അനുഭവപ്പെട്ടു. 20 ദിവസത്തെ ആശുപ്രതി വാസത്തിന് ശേഷം സ്ത്രീയുടെ കണ്ണിലെ അണുബാധ മാറിയെങ്കിലും തൊട്ടടുത്ത ദിവസം വീണ്ടും അവരുടെ കണ്ണില്‍ വൈറസ് ബാധ കാണാനിടയായെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

No comments