സൂര്യപ്രകാശം കൊവിഡിനെ വേഗത്തില്‍ നശിപ്പിക്കും: അമേരിക്കന്‍ ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍ ഇങ്ങനെ
സൂര്യപ്രകാരം കൊവിഡിനെ വേഗത്തില്‍ നശിപ്പിക്കുമെന്ന കണ്ടെത്തലുമായി യു.എസ് ശാസ്ത്രജ്ഞര്‍. സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് കിരണങ്ങള്‍ വൈറസില്‍ ആഘാതമുണ്ടാക്കും. താപനിലയും ഈര്‍പ്പവും വര്‍ദ്ധിക്കുന്നത് വൈറസിന്‍െറ ജനിതക ഘടനയെ അള്‍ട്രാവയലറ്റിലെ റേഡിയേഷന്‍ തകരാറിലാക്കുമെന്നാണ് കണ്ടെത്തല്‍. ഇതുമൂലം വേനല്‍ക്കാലത്ത് കൊവിഡിന്റെ വ്യാപനം വേഗത്തില്‍ തടയാമെന്നും യു.എസ് ആഭ്യന്തര സുരക്ഷ സെക്രട്ടറിയുടെ ശാസ്ത്ര സാങ്കേതിക ഉപദേഷ്ടാവ് വില്യം ബ്രയാന്‍ വൈറ്റ്ഹൗസില്‍ മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അള്‍ട്രാവയലറ്റ് കിരണങ്ങള്‍ക്ക് അണുവിമുക്ത ഗുണമുണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഉത്തരാര്‍ദ്ധ ഗോളത്തില്‍ സ്ഥിതി ചെയ്യുന്ന സൂര്യപ്രകാശം കൂടുതല്‍ ലഭിക്കുന്ന ആസ്‌ട്രേലിയ പോലുള്ള രാജ്യങ്ങളില്‍ കൊവിഡിന്റെ പ്രഹരശേഷി കുറവാണ്.

No comments