Breaking News

സര്‍ക്കാരിനോട് മൃദുനയം കയ്യൊഴിഞ്ഞ് ലീഗ് ; ചെന്നിത്തലക്കും പ്രതിപക്ഷത്തിനും ആത്മവിശ്വാസം




രാഷ്ട്രീയ ചര്‍ച്ചകള്‍ കരക്കിരുന്ന് കാണുന്ന ശൈലിയില്‍ നിന്ന് മുസ്‍ലിം ലീഗ് പ്രകടമായി തന്നെ മാറിയെന്ന് തെളിയിക്കുന്നതാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടുമായി ബന്ധപ്പെട്ട വിവാദം. ഇടതു സൈബര്‍ ആക്രമണങ്ങളില്‍ വശംകെട്ട രമേശ് ചെന്നിത്തലക്കും കോണ്‍ഗ്രസിനും ഊര്‍ജ്ജം പകരാനും ലീഗിന്റെ നിലപാടുമാറ്റം സഹായിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിന്റെ ദുരുപയോഗ സാധ്യത സൂചിപ്പിച്ച്‌ കെ.എം ഷാജി എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് മുഖ്യമന്ത്രി ഏറ്റുപിടിച്ചതാണ് കോവിഡ് കാലത്തെ പരിമിതികള്‍ മറികടന്നും രംഗത്തിറങ്ങാന്‍ ലീഗിനെ സഹായിച്ചത്. സ്പ്രിങ്ക്ളര്‍ വിവാദം കത്തി നില്‍ക്കുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഷാജിയുടെ ഫേസ്ബുക്ക് കുറിപ്പ് മുഴുവനായി വായിച്ച്‌ ഇത് നിങ്ങള്‍ കണ്ടില്ലേ എന്ന് മാധ്യമ പ്രവര്‍ത്തകരോട് ചോദിച്ചിരുന്നു.

No comments