കേരളത്തില്‍ ലോക്ക് ഡൗണ്‍ ഇളവുകള്‍ നാല് മേഖലകളായി തിരിച്ച്; നിര്‍ദേശങ്ങള്‍ ഇങ്ങനെ
സംസ്ഥാനത്തെ ജില്ലകളെ നാല് മേഖലകളായി തിരിച്ചാണ് ഇളവുകള്‍ ഏര്‍പ്പെടുത്തുന്നത്. ഇക്കാര്യം സംസ്ഥാന മന്ത്രിസഭായോഗത്തില്‍ ചര്‍ച്ച ചെയ്തുവെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ലോക്ക് ഡൌണുമായി ബന്ധപ്പെട്ട് കേന്ദ്രം പ്രഖ്യാപിച്ച പൊതുവില്‍ ഉള്ള നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായി അംഗീകരിച്ച് സംസ്ഥാനം അത് നടപ്പാക്കും. ഹോട്ട്സ്പോട്ട് അല്ലാത്ത ജില്ലകളില്‍ ഏപ്രില്‍ 20 മുതല്‍ കേന്ദ്രം ചില ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വിമാനയാത്ര, ട്രെയിന്‍ ഗതാഗതം, മെട്രോ, പൊതുഗതാഗതം എന്നിവ പൂര്‍ണ്ണമായി നിരോധിച്ചിരിക്കുകയാണ്. സംസ്ഥാനം വിട്ടുള്ള യാത്രയും ജില്ല വിട്ടുള്ള യാത്രയ്ക്കും നിയന്ത്രണമുണ്ട് എന്ന് മുഖ്യമന്ത്രി പറഞ്ഞു.

No comments