Breaking News

സൗജന്യ കിറ്റ് വിതരണം നിലച്ചു; സാധനം സ്റ്റോക്കില്ല

അവശ്യസാധനങ്ങളുടെ ലഭ്യതക്കുറവു കാരണം റേഷന്‍ കടകള്‍ വഴിയുള്ള സൗജന്യ പലവ്യഞ്ജന കിറ്റിന്റെ വിതരണം ഭാഗികമായി നിലച്ചു. അന്ത്യോദയ അന്നയോജന വിഭാഗത്തില്‍ പെട്ടവര്‍ക്കാണ് ഇതുവരെ കിറ്റുകള്‍ വിതരണം ചെയ്തിരുന്നത്. ഇന്നലെ മുതല്‍ മുന്‍ഗണനാ വിഭാഗത്തില്‍ (പിങ്ക് കാര്‍ഡ്)​ പെട്ടവര്‍ക്ക് വിതരണം ചെയ്യാന്‍ തീരുമാനിച്ചിരുന്നെങ്കിലും സാധനം ആവശ്യത്തിന് ലഭ്യമല്ലാത്തതിനാല്‍ സാധിച്ചില്ല. 20 മുതല്‍ വിതരണം ചെയ്യാന്‍ കഴിയുമെന്നാണ് കണക്കുകൂട്ടല്‍. ചെറുപയര്‍,​ കടല,​ പഞ്ചസാര എന്നിവയുടെ കുറവാണ് ഇപ്പോഴുള്ളത്.
എ.എ.വൈ വിഭാഗത്തില്‍ പെട്ട 5,​92,​483 കാര്‍ഡുടമകളില്‍ 5,​60,​000 പേര്‍ ബുധനാഴ്ച വൈകിട്ടോടെ കിറ്റ് വാങ്ങിയിരുന്നു.

No comments