Breaking News

കേരളത്തിന് ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കി കേന്ദ്രം

കേരളത്തിന് ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കി കേന്ദ്രം. തോട്ടം മേഖലയെ തിങ്കളാഴ്ച മുതല്‍ ലോക്ക് ഡൗണില്‍ നിന്നും പൂര്‍ണ്ണമായി ഒഴിവാക്കി. സഹകരണ സംഘങ്ങള്‍ക്കും ഏപ്രില്‍ 20ന് ശേഷം തുറന്ന് പ്രവര്‍ത്തിക്കാം.
കേരളത്തിന്റെ ആവശ്യം കൂടി കണക്കിലെടുത്താണ് തോട്ടം മേഖലയെ പൂര്‍ണ്ണമായും ലോക്ക് ഡൗണില്‍ നിന്നും ഒഴിവാക്കിയത്. ഏലം ഉള്‍പ്പെടെ എല്ല സുഗന്ധ വ്യഞ്ജന തോട്ടങ്ങളും ഇതില്‍ ഉള്‍പ്പെടും. ബാങ്കിങ്ങ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍, ഹൗസിങ് ഫിനാന്‍സ് കമ്ബനികള്‍ മൈക്രോ ഫിനാന്‍സ് കമ്ബനികള്‍ കോപ്പറേറ്റിവ് ക്രെഡിറ്റ് സൊസൈറ്റികള്‍ എന്നിവയ്ക്കും ഇളവ് ലഭിക്കും. ഗ്രാമങ്ങളിലെ ജല വിതരണം, സാനിറ്റേഷന്‍, വൈദ്യുതി വിതരണം, ടെലികോം ഒപ്പറ്റിക്കല്‍ ഫൈബര്‍ കേബിള്‍ സ്ഥാപിക്കല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കും അനുമതി നല്‍കി.

No comments