'പൊലീസിന് നാണക്കേട് ഉണ്ടാക്കരുത്', പാനൂര്‍ പീഡനക്കേസില്‍ അന്വേഷണ സംഘത്തിനെതിരെ ആഞ്ഞടിച്ച് മന്ത്രി
പാനൂരില്‍ നാലാം ക്ലാസ്സുകാരിയായ വിദ്യാര്‍ത്ഥിനിയെ ഉള്‍പ്പടെ പീഡനത്തിന് ഇരയാക്കിയ ബിജെപി നേതാവ് കൂടിയായ അധ്യാപകനെ അറസ്റ്റ് ചെയ്യാത്തതില്‍ പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി വനിതാ ശിശുക്ഷേമവകുപ്പ് മന്ത്രി കെ കെ ശൈലജ. ബിജെപി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്‍റായ പത്മരാജനെ പരാതി നല്‍കി ഒരു മാസമായിട്ടും പൊലീസ് പിടികൂടിയിട്ടില്ല. ഇയാളിപ്പോള്‍ ഒളിവിലാണ്.
പ്രതിയെ അറസ്റ്റ് ചെയ്യാത്ത പൊലീസ് സംസ്ഥാനത്തിന് നാണക്കേടുണ്ടാക്കുകയാണെന്ന് ഡിജിപിയെ വിളിച്ച് അറിയിച്ചതായി മന്ത്രി കെ കെ ശൈലജ പറഞ്ഞു. രണ്ടു ദിവസത്തിനകം അറസ്റ്റ് ചെയ്യാമെന്ന് പറഞ്ഞ് തലശ്ശേരി ഡിവൈഎസ്‍പി ഉരുണ്ട് കളിക്കുകയാണ്.

No comments