Breaking News

കൊവിഡ് ഹോട്ട്‌സ്‌പോട്ടുകള്‍ മാത്രം ഐസൊലേറ്റ് ചെയ്യുകയായിരുന്നു കേന്ദ്രം ചെയ്യേണ്ടത്

രാജ്യവ്യാപകമായി ലോക്ക് ഡൗണ്‍ നീട്ടുന്നതിന് പകരം കൊവിഡ് വൈറസ് ഹോട്ട്‌സ്‌പോട്ടുകള്‍ ഐസൊലേറ്റ് ചെയ്യുകയായിരുന്നു പ്രധാനമന്ത്രി ചെയ്യേണ്ടതെന്ന് വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. ഹോട്ട്‌സ്‌പോട്ട് അല്ലാത്ത സ്ഥലങ്ങള്‍ സാധാരണ നിലയിലേക്ക് മടങ്ങുന്ന രീതിയിലുള്ള സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടതെന്നും രാഹുല്‍ ഗാന്ധി വിമര്‍ഷിച്ചു. ലോക്ക് ഡൗണ്‍ വീണ്ടും തുടരാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനത്തിന് മുന്‍പാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
രാജ്യത്തെ സാധാരണക്കാരും പാവപ്പെട്ടവരും അതീവ ക്ലേശങ്ങള്‍ അനുഭവിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ദിവസ വേതനക്കാര്‍, കര്‍ഷകര്‍, കുടിയേറ്റതൊഴിലാളികള്‍, ചെറുകിട വ്യാപാര സ്ഥാപനങ്ങളുടെ ഉടമകള്‍ എന്നിവരെല്ലാം കടുത്ത പ്രതിസന്ധികളിലൂടെയാണ് കടന്നുപോവുന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

No comments