പാലത്തായി പീഡനം; പോക്‌സോ ചുമത്തിയ പ്രതിയെ അറസ്റ്റു ചെയ്യാത്തത് പൊലീസിന്റെ വീഴ്ചയെന്ന് മന്ത്രി കെ കെ ശൈലജയും; ഡി ജി പിയെ വിളിച്ച് എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്ന് നിര്‍ദേശം
നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സ്‌കൂളില്‍ വെച്ച് പീഡിപ്പിച്ച കേസിലെ പ്രതിയായ അധ്യാപകനെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് താന്‍ ഡി ജി പി ലോക് നാഥ് ബഹ്‌റയെ വിളിച്ചിരുന്നതായി മന്ത്രിയും സ്ഥലം എം എല്‍ എയുമായ മന്ത്രി കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു. പ്രതിക്കെതിരെ ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ തന്നെ താന്‍ ഡി വൈ എസ് പിയോട് ഫോണില്‍ വിളിച്ച് ഈ കാര്യം ആവശ്യപ്പെട്ടതാണ്.
പ്രതി ഒളിവിലാണെന്നും എന്തു തന്നെയായാലും രണ്ടു ദിവസത്തിനുള്ളില്‍ പ്രതിയെ അറസ്റ്റു ചെയ്യുമെന്നും ഡി വൈ എസ് പി പറഞ്ഞു. ഈ സമയം കുട്ടിയുടെ രക്ഷിതാക്കള്‍ ഡി വൈ എസ് പിയുടെ മുന്നിലുണ്ടായിരുന്നു. ഇക്കാര്യം അദ്ദേഹം പറഞ്ഞിട്ടുണ്ട്.

No comments