ഒമാനില്‍ കൊവിഡ് ബാധിതരിലധികവും വിദേശികള്‍, ഇന്ന് 97 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
കോവിഡ് ബാധിതരിലധികവും വിദേശികളാണെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോക്ടര്‍ മുഹമ്മദ് ബിന്‍ സൈദ് അല്‍ ഹോസിനി അറിയിച്ചു. പ്രവാസികള്‍ ഉള്‍പ്പെടെ 15,000ത്തിലധികം പേര്‍ക്ക് കൊവിഡ് പരിശോധന നടത്തിയതായി ഒമാന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു.
മത്രാ വിലായത്തിലെ ആറു കേന്ദ്രങ്ങളിലായിട്ടാണ് പരിശോധനകള്‍ പുരോഗമിക്കുന്നത്. വൈറസ് പരിശോധന കേന്ദ്രങ്ങളില്‍ പനി, ചുമ, ജലദോഷം, തൊണ്ട വേദന ,ശ്വസിക്കുവാനുള്ള ബുദ്ധിമുട്ട് എന്നീ ലക്ഷണങ്ങള്‍ ഉള്ളവര്‍ മാത്രം എത്തിയാല്‍ മതിയെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്. മസ്‌കറ്റ് ഗവര്‍ണറേറ്റില്‍ സ്വദേശികളെക്കാളും വിദേശികള്‍ക്കാണ് കൊവിഡ് കൂടുതലായും സ്ഥിരീകരിച്ചിട്ടുള്ളതെന്നും ഡോ.

No comments