ലോക്ക് ഡൗണ്‍ നീട്ടയത് കാരണം റെയില്‍വേ റദ്ദാക്കുന്നത് 39 ലക്ഷം ടിക്കറ്റുകള്‍; റദ്ദാക്കുന്ന ടിക്കറ്റുകളുടെ മുഴുവന്‍ തുകയും തിരിച്ച് നല്‍കും
രാജ്യത്ത് ലോക്ക് ഡൗണ്‍ നീട്ടിയത് കാരണം റെയില്‍വേ റദ്ദാക്കുന്നത് 39 ലക്ഷം ടിക്കറ്റുകള്‍. ഏപ്രില്‍ 15 മുതല്‍ മെയ് 3 വരെയുള്ള ദിവസങ്ങളിലേക്ക് മുന്‍കൂട്ടി സ്വീകരിച്ച ബുക്കിംഗുകളാണ് ഇപ്പോള്‍ റദ്ദാക്കുന്നത്. അതേസമയം റദ്ദാക്കുന്ന ടിക്കറ്റുകളുടെ മുഴുവന്‍ തുകയും തിരിച്ച് നല്‍കുമെന്നും റെയില്‍വേ അറിയിച്ചു.
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇ-ടിക്കറ്റ് അടക്കം യാതൊരുവിധ ടിക്കറ്റുകളുടെയും ബുക്കിംഗ് നടത്തില്ല. അതേസമയം ബുക്കിംഗുകള്‍ റദ്ദാക്കാനുള്ള ഓണ്‍ലൈന്‍ സൗകര്യം ലഭ്യമായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. രാജ്യത്തെ പ്രീമിയം തീവണ്ടികള്‍, എക്‌സ്പ്രസ്സ് തീവണ്ടികള്‍, പാസഞ്ചര്‍ തീവണ്ടികള്‍, സബ് അര്‍ബന്‍ തീവണ്ടികള്‍, കൊല്‍ക്കത്ത മെട്രോ സേവനങ്ങള്‍, കൊങ്കണ്‍ റെയില്‍വേ എന്നിവയ്ക്കും ഈ തീരുമാനം ബാധകമാണെന്നും റെയില്‍വേ അറിയിച്ചു.

No comments