അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍
അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. ജില്ലാകളക്ടര്‍മാരുടെയും എസ്പിമാരുടെയും ഡിഎംഒമാരുടെയും സംയുക്ത വീഡിയോ കോണ്‍ഫറന്‍സിംഗ് യോഗത്തിലാണ് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്. അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍ക്കിടയില്‍ കൊവിഡ് 19 കൂടിവരുന്ന സാഹചര്യത്തിലാണ് നടപടി. തമിഴ്‌നാടും കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ വലിയ ആശങ്കയാണ് ഇപ്പോഴും നിലനില്‍ക്കുന്നത്.
കൊല്ലത്തും പാലക്കാടും ഇടുക്കിയിലും അയല്‍സംസ്ഥാനങ്ങളില്‍ പോയി വന്നവരില്‍ പലര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു. ഇത് തടയാനാണ് ചെറുവഴികളിലും ഊടുവഴികളിലും കര്‍ക്കശമായ പരിശോധന നടത്താന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചത്.
കൊല്ലത്തും പാലക്കാടും ഇടുക്കിയിലും അയല്‍സംസ്ഥാനങ്ങളില്‍ പോയി വന്നവരില്‍ പലര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു. ഇത് തടയാനാണ് ചെറുവഴികളിലും ഊടുവഴികളിലും കര്‍ക്കശമായ പരിശോധന നടത്താന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചത്.

No comments