നാട്ടില്‍ തിരിച്ചെത്തിയ 50 അതിഥി തൊഴിലാളികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
യു പി യില്‍ മടങ്ങിയെത്തുന്ന അന്യസംസ്ഥാന തൊഴിലാളികളില്‍ കോവിഡ് വൈറസ് ബാധിച്ചവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്. ബാസ്തി ജില്ലയില്‍ മാത്രം മടങ്ങിയെത്തിയ 50 അന്യസംസ്ഥാന തൊഴിലാളികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഇതോടെ ജില്ലയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 104 ആയി. കൊറോണ സ്ഥിരീകരിച്ച തൊഴിലാളികളെല്ലാം അടുത്തിടയ്ക്ക് മടങ്ങിയെത്തിയവരാണ്. ഇവര്‍ മടങ്ങിയെത്തിയത് രാജ്യത്തെ ഏറ്റവും കുടുതല്‍ കോവിഡ്
രോഗികള്‍ ഉള്ള മഹാരാഷ്ട്രയില്‍ നിന്നാണ്.

No comments