Breaking News

കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് 7,500 രൂ​പ അ​ക്കൗ​ണ്ടി​ല്‍ ന​ല്‍​ക​ണം: രാ​ഹു​ല്‍​ ഗാ​ന്ധി

ലോക്ക്ഡൗണ്‍ മൂ​ലം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ളു​ടെ അ​ക്കൗ​ണ്ടി​ലേ​യ്ക്ക് 7,500 രൂ​പ ന​ല്‍​ക​ണ​മെ​ന്ന് കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നോ​ട് കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍​ഗാ​ന്ധി. തൊ​ഴി​ല്‍ ന​ഷ്ട​പ്പെ​ട്ട് ജ​ന്മാ​നാ​ട്ടി​ലേ​ക്ക് പോ​കാ​ന്‍ കി​ലോ​മീ​റ്റ​റു​ക​ള്‍ കാ​ല്‍​ന​ട​യാ​യി പോ​കു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ ദു​രി​ത​ങ്ങ​ളെ​ക്കു​റി​ച്ച്‌ കോ​ണ്‍​ഗ്ര​സ് പു​റ​ത്തി​റ​ക്കി​യ ഡോ​ക്യു​മെ​ന്‍റ​റി​യി​ലാ​ണ് രാ​ഹു​ല്‍ ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്.

ക​ഴി​ഞ്ഞ​യാ​ഴ്ച രാ​ഹു​ല്‍​ഗാ​ന്ധി കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ളെ നേ​രി​ട്ട് കാ​ണു​ക​യും അ​വ​രു​ടെ ക​ഷ്ട​പ്പാ​ടു​ക​ളെ​ക്കു​റി​ച്ച്‌ ചോ​ദി​ച്ച​റി​യു​ക​യും ചെ​യ്തി​രു​ന്നു.

No comments