Breaking News

സാമ്ബത്തികാവസ്ഥയെ നെഗറ്റീവ് വളര്‍ച്ചയിലേക്ക് വലിച്ചിട്ടതില്‍ ആര്‍എസ്‌എസ് ലജ്ജിക്കട്ടെ; ചിദംബരം

കൊവിഡ് വ്യാപനത്തിനെത്തുടര്‍ന്ന് പ്രതിസന്ധിയിലമര്‍ന്ന രാജ്യത്തെ സാമ്ബത്തിക രംഗത്തെ ശക്തിപ്പെടുത്താന്‍ കേന്ദ്രത്തോട് യാതൊരു മയവുമില്ലാതെ ആവശ്യപ്പെടണമെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി ചിദംബരം. ലോക്ഡൗണിനെത്തുടര്‍ന്നുണ്ടായ നഷ്ടം നികത്താനുമുള്ള നടപടികള്‍ കേന്ദ്രത്തോട് ആവശ്യപ്പെടണം. ഇക്കാര്യം സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെടുത്തണമെന്ന് ആര്‍.ബി.ഐ ഗവണര്‍ ശക്തികാന്ത ദാസിനോട് ചിദംബരം അവശ്യപ്പെട്ടു.. നെഗറ്റീവ് വളര്‍ച്ചയിലേക്ക് സാമ്ബത്തികാവസ്ഥയെ സര്‍ക്കാര്‍ എങ്ങനെയാണ് വലിച്ചിട്ടതെന്ന് ആലോചിച്ച്‌ ആര്‍എസ്‌എസ് ലജ്ജിക്കണമെന്നും ചിദംബരം പറഞ്ഞു.

ട്വിറ്ററിലൂടെയായിരുന്നു ചിദംബരത്തിന്‍റെ വിമര്‍ശനം.

No comments