മറ്റു സംസ്ഥാനങ്ങളിലുള്ള മലയാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ പാസ് അനുവദിച്ചു തുടങ്ങി
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ യാത്രാ പാസ് അനുവദിച്ചുതുടങ്ങി. നോര്‍ക്കറൂട്ട്സിന്റെ വെബ്സൈറ്റിലൂടെ അപേക്ഷിച്ചവര്‍ക്കാണ് പാസ് നല്‍കിത്തുടങ്ങിയത്.
നോര്‍ക്കറൂട്ട്സിന്റെ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്നവരില്‍ നിന്ന് മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കാണ് ആദ്യഘട്ടത്തില്‍ കേരളത്തിലേക്ക് പ്രവേശനാനുമതി നല്‍കുക. വിദ്യാര്‍ത്ഥികള്‍, പ്രത്യേകിച്ച് അവധിക്കാല ക്യാമ്ബുകള്‍ക്കും മറ്റുമായി പോയവര്‍, കേരളത്തില്‍ സ്ഥിരതാമസക്കാരായ മുതിര്‍ന്ന പൗരന്മാര്‍, ഗര്‍ഭിണികള്‍, മറ്റ് ആരോഗ്യ ആവശ്യങ്ങളുള്ളവര്‍ മുതലായവര്‍ ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

No comments