രണ്ടുപേര്‍ക്ക് കോവിഡ് ബാധിച്ചത് സമ്ബര്‍ക്കത്തിലൂടെ
സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ച ഏഴുപേരില്‍ രണ്ടുപേര്‍ക്ക് രോഗബാധ സമ്ബര്‍ക്കത്തിലൂടെ. വയനാട് ജില്ലയിലെ രണ്ടുപേര്‍ക്കാണ് സമ്ബര്‍ക്കത്തിലൂടെ രോഗം പകര്‍ന്നത്. തൃശൂരിലെയും മലപ്പുറത്തെയും രോഗികള്‍ ഏഴാം തീയതിയിലെ അബൂദബി- കൊച്ചി വിമാനത്തിലെത്തിയവരാണ്.
തമിഴ്നാട്ടില്‍ കോവിഡ് പടര്‍ന്നുപിടിച്ച കോയേമ്ബടില്നിന്നെത്തിയ ആളാണ് ഇന്ന് രോഗം സ്ഥിരീകരിച്ച വയനാട്ടിലെ മൂന്നാമത്തെ രോഗി. എറണാകുളത്ത് രോഗം സ്ഥിരീകരിച്ചത് അഞ്ചുവയസുകാരനാണ്. നേരത്തേ കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുടെ മകനാണ്.
വയനാട്ടിലെ മൂന്നുരോഗികള്‍ക്കും രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല. സുല്‍ത്താന്‍ ബത്തേരിക്കടുത്ത് ചീരാല്‍, മാനന്തവാടി, മീനങ്ങാടി സ്വദേശികള്‍ക്കാണ് വയനാട്ടില്‍ ഞായറാഴ്ച രോഗം സ്ഥിരീകരിച്ചത്.

No comments