പെരുന്നാള്‍ അവധി ദിനത്തിലെ കൂടിച്ചേരലുകള്‍ ഒഴിവാക്കാന്‍ സൗദിയില്‍ നാളെ മുതല്‍ കര്‍ഫ്യൂ , പ്രവാസികള്‍ നിബന്ധനകള്‍ ലംഘിച്ചാല്‍ നാടുകടത്തും
സൗദിയില്‍ ഏര്‍പ്പെടുത്തിയ അഞ്ച് ദിവസത്തെ കര്‍ഫ്യൂ നാളെ തുടങ്ങും. 27 വരെയാണ് കര്‍ഫ്യൂ. പെരുന്നാള്‍ അവധി ദിനത്തില്‍ കൂടിച്ചേരലുകള്‍ വ്യാപകമായി ഉണ്ടാകുമെന്നതിനാലാണ് കര്‍ഫ്യു ഏര്‍പ്പെടുത്തിയത്. കര്‍ശന നിബന്ധനകളാണ് കര്‍ഫ്യൂ കാലയളവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. അത് ലംഘിച്ചാല്‍ കടുത്ത പിഴ അടയ്ക്കേണ്ടിവരും. പ്രവാസികളാണ് ലംഘിക്കുന്നതെങ്കില്‍ അവരെ നാടുകടത്തും. പിന്നെ ഒരിക്കലും സൗദിയില്‍ കടക്കാന്‍ അനുവദിക്കില്ല.
കര്‍ശന ഉപാധികളോടെ ഏതാനും അത്യാവശ്യ സ്ഥാപനങ്ങള്‍ തുറക്കാനുള്ള അനുമതി നല്‍കിയിട്ടുണ്ട്. പ്രത്യേക പാസുമായിട്ടാവണം അത്യാവശ്യ കാര്യങ്ങള്‍ക്കായി പുറത്തിറങ്ങേണ്ടത്. കര്‍ഫ്യൂ സമയത്ത് പുറത്തിറങ്ങുന്നതിന് നേരത്തെ അനുവദിച്ച എല്ലാ കര്‍ഫ്യൂ പാസുകളും ഓണ്‍ലൈനില്‍ പുതുക്കണം.

No comments